മുൻ പങ്കാളി എലിസബത്ത് ഉദയനെതിരെ പൊലീസിൽ പരാതി നൽകി നടൻ ബാലയും ഭാര്യ കോകിലയും. സമൂഹമാധ്യമങ്ങൾ വഴി തുടർച്ചയായി അപമാനിക്കുന്നു എന്ന് ആരോപിച്ചാണ് എലിസബത്തിനെതിരെ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. യുട്യൂബർ അജു അലക്സുമായി ചേർന്നാണ് തനിക്കും കുടുംബത്തിനും എതിരെ അപവാദ പ്രചരണം നടത്തുന്നതെന്ന് ബാല പരാതിയിൽ പറയുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി കൈമാറി.

സാമൂഹിക മാധ്യമങ്ങൾ വഴി തന്നെ തുടർച്ചയായി അപമാനിക്കുന്നുവെന്ന് പരാതിയിൽ ബാല പറയുന്നു. യൂട്യൂബർ അജു അലക്സുമായി ചേർന്നാണ് ഈ അപവാദപ്രചാരണം നടത്തുന്നത്. അജു അലക്‌സിന് 50 ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് ഒരു അജ്ഞാത ഫോൺകോൾ വന്നിരുന്നു.അതിന് വഴങ്ങിയില്ല. അതിന് പിന്നാലെ അപവാദപ്രചാരണങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണെന്നും പരാതിയിൽ പറയുന്നു.


സാമൂഹിക മാധ്യമങ്ങൾ വഴി വലിയ തോതിലുള്ള തർക്കം നടക്കുന്നതിനിടെയാണ് എലിസബത്തിനെതിരേ ബാല പോലീസിൽ പരാതി നൽകിയിരിക്കുന്നത്. കോകിലയ്ക്കൊപ്പം നേരിട്ടെത്തിയാണ് താരം പരാതി നൽകിയത്.























