ശബരിമലയിൽ ദർശനം നടത്തി ചാണ്ടി ഉമ്മൻ

പത്തനംതിട്ട: ശബരിമലയിൽ ദർശനം നടത്തി ചാണ്ടി ഉമ്മൻ എംഎൽഎ. പമ്പയിൽ നിന്ന് കെട്ട് നിറച്ചാണ് ചാണ്ടി ഉമ്മൻ മല ചവിട്ടിയത്. അയ്യന്റെ സന്നിധിയിലെത്തിയ ശേഷം മാളികപ്പുറത്തും ദർശനം നടത്തി. തുടർച്ചയായ രണ്ടാം തവണയാണ് ചാണ്ടി ഉമ്മൻ ശബരിമലയിലെത്തുന്നത്. കഴിഞ്ഞ തവണയും അയ്യന്റെ സന്നിധിയിലെത്തിയിരുന്നു. വയനാട് ഡിസിസി ജനറൽ സെക്രട്ടറി രാജേഷ് കുമാർ, ആലപ്പുഴ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഗംഗാശങ്കർ എന്നിവർക്ക് ഒപ്പം ശനിയാഴ്ച രാത്രി 8ന് ആണ് ചാണ്ടി ഉമ്മൻ സന്നിധാനത്ത് എത്തിയത്.