തൃശൂരിൽ ബാറിൽ സംഘർഷം, യുവാവിന്റെ തല അടിച്ചുതകർത്തു

തൃശൂർ: പെരുമ്പിലാവ് ബാറിൽ ഉണ്ടായ സംഘർഷത്തിനിടെ യുവാവിന്റെ തല അടിച്ചുതകർത്തു. പെരുമ്പിലാവ് കരിക്കാട് ചോല സ്വദേശി ഷക്കീറിനാണ് മർദ്ദനമേറ്റത്. ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. കെആർ ബാറിൽ വെച്ചാണ് സംഘർഷം ഉണ്ടായത്. മദ്യപിച്ച ശേഷം ഇയാളും ബാർ ജീവനക്കാരും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും ഇത് പിന്നീട് സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു.

ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്. ബാർ ജീവനക്കാരുമായി തർക്കത്തിലേർപ്പെട്ടതിനെ തുടർന്നാണ് ആക്രമണം ഉണ്ടായത്. ബാർ ജീവനക്കാരെ ഇയാൾ ആദ്യം ആക്രമിക്കുകയായിരുന്നു. തുടർന്നായിരുന്നു ജീവനക്കാരും സെക്യൂരിറ്റിയും ഇയാളെ അടിച്ചത്. മർദ്ദനത്തിൽ ഗുരുതരാവസ്ഥയിലായ യുവാവ് ഇപ്പോൾ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. പൊലീസ് ബാർ ജീവനക്കാർക്കെതിരേ കേസെടുത്തിട്ടുണ്ട്.