ജഗതിയെ ചേർത്തുപിടിച്ച് പിണറായി; അപ്രതീക്ഷിത കൂടിക്കാഴ്ച വിമാനത്തിൽ വച്ച്

തിരുവനന്തപുരം: നടൻ ജഗതി ശ്രീകുമാറുള്ള അപ്രതീക്ഷിത കൂടിക്കാഴ്ച പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിലാണ് ജഗതിയെ കണ്ടുമുട്ടിയതിന്റെ ചിത്രം മുഖ്യമന്ത്രി പങ്കുവച്ചത്. വിമാന യാത്രയ്ക്കിടെ ആയിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച.

”ഇന്ന് എറണാകുളത്തേക്കുള്ള യാത്രക്കിടെ മലയാളത്തിന്റെ അതുല്യനടൻ ജഗതി ശ്രീകുമാറിനെ കണ്ടുമുട്ടി. സുഖവിവരങ്ങൾ അന്വേഷിച്ചു.” എന്ന കുറിപ്പിനൊപ്പമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഫോട്ടോ പങ്കുവച്ചത്. പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ് മലപ്പുറത്ത് വച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ജഗതി ശ്രീകുമാർ അടുത്തിടെയാണ് പൊതുവേദികളിൽ ഉൾപ്പെടെ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. ചില സിനിമകളിലും അദ്ദേഹം അടുത്തിടെ വീണ്ടും വേഷമിട്ടിരുന്നു. എങ്കിലും പൂർണ പൂർണാരോഗ്യം വീണ്ടെടുത്തിട്ടില്ല.