ആലപ്പുഴയിൽ കടൽ മണൽ ഖനനത്തിനെതിരായ പ്രതിഷേധത്തിനിടെ കോൺഗ്രസ് നേതാക്കൾ കടലിൽ വീണു

ആലപ്പുഴ: കടൽ മണൽ ഖനനത്തിനെതിരായ പ്രതിഷേധത്തിനിടെ കോൺഗ്രസ് നേതാക്കൾ കടലിൽ വീണു. ഇന്നലെ കെ സി വേണുഗോപാൽ എം പി പങ്കെടുത്ത ആഴക്കടൽ സമര സംഗമത്തിനിടെയാണ് സംഭവം.

ആലപ്പുഴ ഡിസിസി പ്രസിഡൻറ് ബി ബാബു പ്രസാദും എം ലിജുവുമാണ് കടലിൽ വീണത്. കരയിൽ നിന്നും ബോട്ട് മാർഗം ആഴക്കടലിലേക്ക് എത്തി അവിടെ നിന്നും മറ്റൊരു ബോട്ടിലേക്ക് കയറുന്ന സമയത്ത് വള്ളത്തിൽ നിന്നും തെന്നി വീഴുകയായിരുന്നു. വീഴ്ചയിൽ ആർക്കും പരുക്കില്ല. ഇരുവരും കടലിൽ വീണ ദൃശ്യങ്ങൾ പുറത്ത് വന്നു. മത്സ്യത്തൊഴിലാളികളും പൊലീസും ചേർന്നാണ് ഇരുവരെയും രക്ഷിച്ചത്. ഇരുവരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാൽ കൂടുതൽ അപകടം ഉണ്ടായില്ല.