ചെന്നൈ: ടിവികെയ്ക്ക് കോൺഗ്രസ് പിന്തുണ. നിബന്ധനകളില്ലാതെ പിന്തുണ നൽകിയേക്കുമെന്നാണ് സൂചന. സംസ്ഥാന നേതൃയോഗത്തിലാണ് തീരുമാനം ഉണ്ടായത്. കോൺഗ്രസ് DMK സഖ്യം വിട്ടു. TVKയുമായുള്ള സഖ്യം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും തുടരുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. വർഗീയ ശക്തികളുമായി ധാരണയുണ്ടാക്കരതുെന്നും ഉപാധി. നിലവിൽ അഞ്ചു സീറ്റുകൾ നേടിയ കോൺഗ്രസിന്റെ പിന്തുണ തേടിയാണ് വിജയ് തന്നെ കെ.സി. വേണുഗോപാലിനെ സമീപിച്ചത്. പിന്തുണ ആവശ്യപ്പെട്ടുകൊണ്ട് വിജയ് നേരിട്ട് കത്ത് നൽകിയതോടെ ഹൈക്കമാൻഡ് വിഷയം ഗൗരവമായി എടുത്തു. കഴിഞ്ഞ ദിവസം വൈകുന്നേരം ചേർന്ന മുതിർന്ന നേതാക്കളുടെ യോഗത്തിൽ ടി.വി.കെയ്ക്ക് പിന്തുണ നൽകുന്ന കാര്യത്തിൽ ഏകദേശ ധാരണയായതായാണ് സൂചന.

വിജയ്‌യുടെ പാർട്ടിക്ക് പിന്തുണ നൽകുന്ന കാര്യത്തിൽ ഹൈക്കമാൻഡ് പച്ചക്കൊടി കാണിച്ചെങ്കിലും, അന്തിമമായ നിലപാട് സ്വീകരിക്കാൻ തമിഴ്‌നാട് പി.സി.സിയെ ചുമതലപ്പെടുത്തിയിരുന്നു. എങ്കിലും, കെ.സി. വേണുഗോപാൽ ഉൾപ്പെടുന്ന കേന്ദ്ര നേതൃത്വം ഈ സഹകരണത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഡി.എം.കെ ബന്ധം പാർട്ടിയെ ക്ഷയിപ്പിക്കുന്നു എന്ന പ്രാദേശിക ഘടകത്തിന്റെ പരാതിയും ഇതിന് ബലം നൽകുന്നു.


വിജയ്-കോൺഗ്രസ് സഖ്യം തമിഴ്‌നാടിന് പുറമെ കേരളത്തിലും കോൺഗ്രസിന് ഗുണകരമാകുമെന്ന് വേണുഗോപാൽ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. പ്രത്യേകിച്ച് തമിഴ്‌നാട് അതിർത്തി പങ്കിടുന്ന പാലക്കാട് പോലുള്ള ജില്ലകളിൽ വിജയ്യുടെ ‘സ്റ്റാർ വാല്യൂ’ വോട്ടാക്കി മാറ്റാൻ കഴിയുമെന്ന് പാർട്ടി കണക്കുകൂട്ടുന്നു.























