ഛണ്ഡീഗഢ്: ഹരിയാനയിൽ കോൺഗ്രസ് പ്രവർത്തകയുടെ മൃതദേഹം സൂട്ട്‌കേസിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഹിമാനി നർവാൾ എന്ന ഇരുപത്തിരണ്ടുകാരിയാണ് മരിച്ചത്. റോഹ്ത്തകിലെ സാമ്പ്‌ല ബസ് സ്റ്റാൻഡിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ വൈകിട്ടാണ് ഹിമാനിയുടെ മൃതദേഹം കണ്ടെത്തിയത്. സംശയാസ്പദമായ നിലയിൽ ഒരു നീല സ്യൂട്ട്‌കേസ് കണ്ടെന്ന് വഴിയാത്രക്കാർ പൊലീസിനെ അറിയിക്കുകയായിരുന്നു. കഴുത്തിൽ ദുപട്ട ചുറ്റിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്തെ എംഎൽഎയാണ് മൃതദേഹം ഹിമാനിയുടേതെന്ന് സ്ഥിരീകരിച്ചത്. ദുപട്ട കൊണ്ട് കഴുത്ത് ഞെരിച്ചാണ് കൊല നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.


സോനെപത്തിലെ കതുര ഗ്രാമത്തിൽ നിന്നുള്ള കോൺഗ്രസ് പ്രവർത്തകയാണ് ഹിമാനി. 2023ൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ നിറ സാന്നിധ്യമായിരുന്നു അവർ. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.























