കേരളത്തിൽ നടക്കുന്ന ഞെട്ടിക്കുന്ന സംഭവങ്ങളിൽ പ്രതികരണവുമായി ബാലതാരം ദേവനന്ദ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുറത്തു വരുന്ന വാർത്തകൾ കാണുമ്പോൾ രക്ഷിതാക്കൾ ഈ ‘തന്ത വൈബി’ലേക്ക് മാറേണ്ട സമയമായെന്ന് തോന്നുന്നുവെന്നാണ് താരത്തിന്റെ പ്രതികരണം. പഴയ വിഡിയോ അഭിമുഖത്തിന്റെ ചെറിയൊരു ഭാഗം വീണ്ടും പങ്കുവച്ചാണ് ദേവനന്ദ നിലപാട് വ്യക്തമാക്കിയത്.

ദേവനന്ദയുടെ വാക്കുകൾ: “ഒരു വർഷം മുൻപ് ഈ ഇന്റർവ്യൂ കൊടുത്തപ്പോൾ ഒരുപാട് പേര് പറഞ്ഞു, തന്ത വൈബ്ന്ന്. ഇപ്പോൾ കുറച്ചു ദിവസം ആയി കാണുന്ന / കേൾക്കുന്ന കുട്ടികളുടെ ന്യൂസ് കേൾക്കുമ്പോൾ മനസ്സിൽ ആകുന്നു, ഈ തന്ത വൈബിലേക്ക് രക്ഷിതാക്കൾ മാറേണ്ട സമയം ആയി എന്ന്.”


പുതിയ തലമുറയിലെ കുട്ടികൾ ഒരുപാടു മാറിയെന്നും ക്യൂട്ട്‍നെസ് നോക്കി നിൽക്കുന്നവരല്ലെന്നുമുളള ബാലതാരം ദേവനന്ദയുടെ പരാമർശം ഒരുപാട് ട്രോളുകൾക്ക് വഴിയൊരുക്കിയിരുന്നു. കുട്ടി ചെറിയ വായിൽ വലിയ വർത്തമാനം പറയുന്നു, ഇതു കുറച്ച് കൂടിപ്പോയി എന്നിങ്ങനെയായിരുന്നു ദേവനന്ദയ്ക്കെതിരെയുള്ള വിമർശനങ്ങൾ.























