നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് കുറ്റവിമുക്തനായതിന് പിന്നാലെ പ്രതികരിച്ച് ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിർഷാ. ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് നാദിർഷായുടെ പ്രതികരണം. ‘ദൈവത്തിന് നന്ദി, സത്യമേവ ജയതേ…’ എന്നാണ് നാദിർഷാ കുറിച്ചത്.

ദിലീപിനെ ചേർത്തുപിടിച്ച് നിൽക്കുന്ന ചിത്രവും നാദിർഷാ പങ്കുവെച്ചിട്ടുണ്ട്. കേസിൽ എട്ടാം പ്രതിയായിരുന്നു ദിലീപ്. അതേസമയം ആദ്യ ആറ് പ്രതികൾ കുറ്റക്കാരാണെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചു. ചൊവ്വാഴ്ചയാണ് വിചാരണ നടപടികൾ പൂർത്തിയായത്. പ്രതികൾക്കുള്ള ശിക്ഷ ഡിസംബർ 12-ന് വിധിക്കും.

























