അയല്‍വാസിയെയും അമ്മയെയും വെട്ടിക്കൊന്നു

പാലക്കാട്: നെന്മാറയിൽ അമ്മയെയും മകനെയും വെട്ടിക്കൊ*ന്നു. പോത്തുണ്ടി സ്വദേശി സുധാകരനും (58) അമ്മ ലക്ഷ്മിയുമാണ് (76) മരിച്ചത്. കൊല*ക്കേസ് പ്രതിയായ അയൽവാസി ചെന്താമര എന്ന 58കാരൻ ആണ് ഇരുവരെയും കൊലപ്പെടുത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. 2019ൽ സുധാകരന്റെ ഭാര്യ സജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ജയിലിൽ ആയിരുന്ന ചെന്താമര അടുത്തിടെയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്.

അയൽവാസി കൂടിയായ ചെന്താമര വീടിന് മുന്നിൽ വച്ചാണ് ഇരുവരെയും ആക്രമിച്ചത്. കുടുംബ വഴക്കാണു കൊലപാതക കാരണമെന്നാണു വിവരം.

ഭാര്യയെ കൊന്ന കേസിൽ വിചാരണ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് പ്രതി ജാമ്യത്തിൽ ഇറങ്ങിയത്. ഇതിന് പിന്നാലെയാണ് ഇരട്ടകൊലപാതകം. ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ചെന്താമരനെ അന്വേഷണത്തിന് ഒടുവിൽ പൊലീസ് കസ്റ്റഡിയിലെടുത്തു.