സുധിയും ഞാനും വേർപിരിയാൻ കാരണം രേണു, ഇവൾ ലോക ഫ്രോഡ്; രേണുവിനെതിരെ നടി വീണ

കൊല്ലം സുധിയുടെ ഭാര്യ രേണു സുധിക്കെതിരെ സുധിയുടെ മുൻഭാര്യയെന്ന് അവകാശപ്പെടുന്ന നടി വീണ എസ്. പിള്ള രംഗത്ത്. താനും സുധിയും നന്നായിട്ടു ജീവിച്ചുകൊണ്ടിരിക്കുമ്പോൾ അതിനിടയിൽ വന്നു തങ്ങളുടെ കുടുംബം തകർത്തവളാണ് രേണു എന്നാണ് വീണ ആരോപിക്കുന്നത്. രേണുവിന്റെ അച്ഛനായ തങ്കച്ചൻ സുധിക്ക് ഒരു സമാധാനവും കൊടുക്കാതിരുന്ന വ്യക്തിയാണെന്നും സുധി മരിക്കുന്നതിന് മുൻപ് തന്നെ നേരിട്ടു കണ്ട് ഒരുപാട് കാര്യങ്ങൾ പറഞ്ഞെന്നും, അതിനെല്ലാം ഭർത്താവും സാക്ഷിയായിരുന്നെന്നും വീണ പറയുന്നു.

‘‘ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ എനിക്ക് നെഗറ്റീവ് ആയും പോസിറ്റീവ് ആയിട്ടും വരുമെന്ന് എനിക്കറിയാം തമാശ പറയാനായി വന്നതല്ല. എന്റെ പേര് വീണ എസ് പിള്ള. ഞാൻ കൊല്ലം സുധിയുടെ മുൻ ഭാര്യ ആണ്. ഒരിക്കലും ഇതൊന്നും ഇങ്ങനെ വന്നു പറയണം എന്ന് ആഗ്രഹിച്ചിരുന്നില്ല. ഞാൻ എന്റെ കുടുംബവുമായി മുന്നോട്ട് പോവുകയാണ്. പക്ഷേ രേണുസുധി എന്നെപ്പറ്റി വളരെ മോശമായി സംസാരിക്കുന്നത് കണ്ടപ്പോഴാണ് മുൻപൊരു വോയ്‌സ് മാത്രം ആയി വന്നത്. സുധിയുടെ മകനും അമ്മയും ചേട്ടനും ചേട്ടത്തിയും മക്കളും ഒക്കെ ഉണ്ടല്ലോ, ഞാൻ എന്തെങ്കിലും പറഞ്ഞിട്ട് അവർക്ക് വിഷമം ഉണ്ടാകേണ്ട എന്ന് കരുതിയാണ് ഞാൻ ഇതുവരെ മിണ്ടാതിരുന്നത്.

പക്ഷേ ഈ രേണു സുധി എന്ന വിവരം കെട്ടവൾ എന്നെ നാറ്റിച്ചു, എന്റെ പേരും വെളിയിൽ വന്നിട്ടുണ്ട്. ഇനി ഞാൻ ആയി ഒന്നും പറയാതിരുന്നിട്ടു കാര്യമില്ല. അതുകൊണ്ടാണ് ഞാനിപ്പോൾ എന്റെ ഐഡിയിൽ ലൈവ് വരുന്നത്. ഈ രേണു സുധി എന്ന വ്യക്തി ലോക ഫ്രോഡ് ആണ്. സുധി മരിക്കുന്നതിന് ഒരുവർഷം മുന്നേ സുധിയുടെ ഒരു കാര്യം സംസാരിക്കാൻ ഞാൻ രേണുവിനെ ഫെയ്സ്ബുക്കിൽ ബന്ധപ്പെട്ടു സംസാരിച്ചിട്ടുണ്ട്. സുധിയോട് അതൊന്നു പറയണം എന്ന് പറഞ്ഞു. അന്ന് വളരെ മാന്യമായിട്ടാണ് അവൾ എന്നോട് സംസാരിച്ചത്. പക്ഷേ അവൾ രണ്ടുദിവസം മുൻപ് ഒരു ഇന്റവ്യൂവിൽ പറഞ്ഞത് കണ്ടു, ഞാൻ അവൾക്ക് മെസ്സെഞ്ചറിൽ കുണുകുണാ മെസ്സേജ് അയച്ചുകൊണ്ടിരിക്കുന്നു, എന്നെക്കുറിച്ച് അവൾക്ക് ഒന്നുമേ അറിയില്ല എന്ന്. അത് പച്ചക്കള്ളമാണ്, അവൾക്ക് എന്നെ നന്നായി അറിയാം. അവൾ കള്ളംപറയാൻ വേണ്ടി മാത്രമാണ് വായ തുറക്കുന്നത്. ഇവൾ പറയുന്ന കാര്യമൊന്നും ദയവു ചെയ്ത് ആരും വിശ്വസിക്കരുതെന്നും വീണ പറയുന്നു.