കണ്ണൂർ: ചെമ്പല്ലിക്കുണ്ടിൽ കുഞ്ഞുമായി പുഴയിൽ ചാടിയ അമ്മ മരിച്ചു. വയലപ്പുറം സ്വദേശിനി റീമയാണ് മരിച്ചത്. 30 വയസ്സായിരുന്നു. ഒപ്പമുണ്ടായിരുന്ന മൂന്നുവയസ്സുകാരനായി രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുന്നു.

ഇന്ന് പുലർച്ചെയാണ് യുവതി ചെമ്പല്ലിക്കുണ്ടിലെ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയത്. കുടുംബ പ്രശ്‌നത്തെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം. വീട്ടുകാർ ഉറങ്ങിക്കിടക്കുന്നതിനിടെ യുവതി കുഞ്ഞുമായി പുറത്തിറങ്ങുകയായിരുന്നു. വിട്ടുകാർ എഴുന്നേറ്റപ്പോൾ യുവതിയെ കാണാത്തതിനെ തുടർന്ന് തിരച്ചിൽ നടത്തുന്നതിനിടെയാണ് റീമ ഉപയോഗിച്ച ഇരുചക്ര വാഹനം ചെല്ലമ്പിക്കുണ്ടിലെ പാലത്തിൽ കണ്ടെത്തിയത്. ഫയർഫോഴ്‌സും സ്‌കൂബ ടീമും നടത്തിയ തിരച്ചിലിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

























