അങ്കമാലിയിൽ ലോറി ഡ്രൈവറെ ചവിട്ടിക്കൊന്ന ആനയെ തളച്ചു

കൊച്ചി: അങ്കമാലിക്ക് സമീപം കിടങ്ങൂരിൽ ലോറി ഡ്രൈവറെ ചവിട്ടിക്കൊന്ന് മണിക്കൂറോളം ഭീതി വിതച്ച ആനയെ തളച്ചു കൊല്ലം മയ്യനാട് പാർത്ഥസാരഥിയെന്ന ആനയാണ് മൂന്നര മണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സമീപത്തെ വാഹനങ്ങളും ആന തകർത്തിരുന്നു.

കൊല്ലം സ്വദേശി വിഷ്ണുവിനെ ആണ് ആന ചവിട്ടിക്കൊന്നത്. ആദ്യമായാണ് ആന അക്രമാസക്തനാകുന്നതെന്ന് ആനയുടമ രാജു പറഞ്ഞു. കിടങ്ങൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ വണങ്ങാൻ കൊണ്ടുവന്നപ്പോഴാണ് ആന വിരണ്ടോടിയത്. കുളിപ്പിക്കാനും വെള്ളം കൊടുക്കാനുമൊക്കെയായി കൊണ്ടുപോകുന്നതിനിടെയാണ് ആന വിരണ്ടോടിയത്.