നിങ്ങളുടെ സ്വത്തിന്റെ അവകാശി ഞാനാണെന്നു പറഞ്ഞതെന്തിന്, ഇത്ര പേടിത്തൊണ്ടനാണോ: ബാലയ്ക്കെതിരെ എലിസബത്ത്

ആശുപത്രി കിടക്കയിൽ നിന്നും നടൻ ബാലയ്ക്കെതിരെ വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ് മുൻ പങ്കാളി എലിസബത്ത്. തന്റെ ആരോഗ്യം മെച്ചപ്പെട്ടു വരുന്നുണ്ടെന്നും ഇതിനിടയിൽ കുറേ നാടകങ്ങൾ നടന്നെന്നും എലിസബത്ത് പറയുന്നു. ബാലയ്ക്ക് എതിരെയുള്ള തെളിവുകൾ തൻറെ പക്കലുണ്ടെന്നും മരിക്കുന്നതിന് മുൻപ് അതെല്ലാം പുറത്തുവിടുമെന്നും എലിസബത്ത് പറയുന്നു.

‘‘ക്രിട്ടിക്കൽ കണ്ടീഷൻസ് മാറി വരികയാണ്. എനിക്കു വേണ്ടി പ്രാർഥിച്ചവർക്കു നന്ദി. ഇതിനിടയിൽ കുറേ നാടകങ്ങളൊക്കെ കണ്ടു. കുറേ നാളുകൾക്കുശേഷം സമാധാനമായി ഉറങ്ങാൻ പറ്റി. എന്നിട്ടും ചില ആളുകളുടെ കമന്റുകൾ കണ്ടു. ഞാൻ ചത്താലും ആരും തിരിഞ്ഞ് നോക്കില്ലെന്ന് വിചാരിച്ചിരുന്നു. പക്ഷേ തിരിഞ്ഞ് നോക്കിയവർക്ക് നന്ദി. ആശുപത്രിയിലായത് ഫേക്ക് ആണെന്ന് പറയുന്നവരുണ്ട്. കയ്യുടെ നീരു കണ്ടില്ലേ, ഇതു വ്യാജമാണെന്നു തോന്നുന്നുണ്ടോ?

രസകരമായ കാര്യമുണ്ട്, ഒരു പ്ലാൻഡ് ഓഡിയോ കോൾ എനിക്ക് വന്നിരുന്നു. രണ്ട് പേരെയും എനിക്കു നന്നായി അറിയാം, ഒരു ഗസ്റ്റ് ഹൗസിലെ പ്രധാന ആളാണ് അയാൾ. ഇനി അയാളെയും കൂടി ഇതിൽ ഉൾപ്പെടുത്തി നീതി തേടാൻ വയ്യ. ഇനിയും അതു പറഞ്ഞാൽ കുഴപ്പമാകും, ഇതു പറഞ്ഞാൽ കുഴപ്പമാകുമെന്ന് വിചാരിക്കുന്നില്ല. അയാൾക്ക് എന്തും പറയാം.

ഇത്ര പേടിത്തൊണ്ടനാണോ അയാൾ, പല പോസ്റ്റും എഡിറ്റ് ചെയ്ത് കളഞ്ഞിട്ടുണ്ട്. സ്ക്രീൻ ഷോട്ടുകളൊക്കെ എന്റെ പക്കലുണ്ട്. ചാവാൻ റെഡിയായിട്ടുള്ള ആളോട് ഭീഷണി മുഴക്കിയാലും കളിയാക്കിയാലും വലിയ എഫക്ടില്ല. ഇതിന്റെ പേരിൽ എന്തു കേസ് വന്നാലും ജയിലിൽ കിടക്കാനാണേലും ഞാൻ റെഡിയാണ്. ഒരു പെണ്ണ് ഒരാൾ തന്നെ പീഡിപ്പിച്ചു, ചീറ്റ് ചെയ്തു, മറ്റൊരാളുടെ മുന്നിൽ വച്ച് പീഡിപ്പിച്ചു എന്നൊക്കെ പറഞ്ഞിട്ടും ഒരു വിലയില്ലായിരുന്നു. ഇപ്പോൾ ഈ വിഡിയോ ചെയ്തതാണ് തെറ്റെങ്കിൽ ജീവിതകാലം മുഴുവൻ ജയിലിൽ കിടക്കാൻ തയാറാണ്.

ഒരു കൗണ്ടർ കേസ് അവർ കൊടുത്തിട്ടുണ്ട്. കൗണ്ടർ കേസിൽ പറഞ്ഞത് ഡോക്ടർ- രോ​ഗി ബന്ധമാണെന്നാണ്. ഇപ്പോ വന്ന ഓഡിയോ റെക്കോർഡിൽ ഭാ​ര്യ അല്ല പാർട്നർ ആണെന്ന് പറഞ്ഞു. അതെങ്ങനെയാണ് ഇപ്പോൾ അങ്ങനെയായി മാറിയത്. കല്യാണ പരിപാടി നടത്തിയതും മാല അങ്ങോട്ടും ഇങ്ങോട്ടും മാറ്റിയതും സിന്ദൂരം ഇട്ട് തന്നതും എല്ലാ പരിപാടികളിലും ഭാ​ര്യ ഭാര്യ എന്ന് വിളിച്ച് നടന്നതുമൊക്കെ വേറെ ഭാര്യമാരെ കാണിക്കാൻ വേണ്ടിയിട്ടായിരുന്നോ.

ഇപ്പോൾ കൊണ്ട് നടക്കുന്ന ആൾക്ക് മുൻപ് ഒരു ഭാ​ര്യയേ ഉണ്ടായിരുന്നുള്ളു. അതിൽ കുട്ടിയുണ്ടെന്ന് നിങ്ങൾ പറഞ്ഞു. പക്ഷേ അതിന് മുൻപും ഒരാളുണ്ടായിരുന്നു. 2009, 2010 കാലത്ത്. ആരോ ആ പെണ്ണിന്റെ പേര് വിക്കിപീഡിയയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അവരെ നിങ്ങൾ ഇപ്പോഴും വിളിക്കാറുണ്ടെന്ന് എനിക്ക് അറിയാം. യുഎസ്എ എന്നു പറഞ്ഞാണ് അവരുടെ നമ്പർ അയാൾ ഫോണിൽ സേവ് ചെയ്തിരിക്കുന്നത്.

ഭാര്യയാണെന്നു പറഞ്ഞ് റജിസ്റ്റർ ചെയ്യാതിരുന്നതു കുറ്റക്കാരൻ നിങ്ങളും നിങ്ങളുടെ അമ്മയുമാണ്. 41 വയസ്സ് വരെ ജാതകത്തിൽ കുഴപ്പമുണ്ടെന്നു പറഞ്ഞാണ് അന്ന് റജിസ്റ്റർ ചെയ്യാതിരുന്നത്. ഒരു ഡോക്ടറെ കൂടെ നിർത്താൻ ഈ കല്യാണമൊക്കെ നടത്തണോ. നിങ്ങളുടെ സ്വത്തിന്റെ അവകാശി ഇവളാണെന്നു പറഞ്ഞ് ഒരു വിഡിയോ ചെയ്തിരുന്നു. അതൊക്കെ ചതിയായിരുന്നില്ലേ, നിങ്ങളും നിങ്ങളുടെ വീട്ടുകാരും എന്നെ പറഞ്ഞു പറ്റിച്ചു.

ഞാൻ ആത്മഹത്യാ ശ്രമം നടത്തിയെന്നു നിങ്ങൾ പറഞ്ഞല്ലോ? മറ്റൊരാളുടെ മുന്നിൽ വച്ച് എന്നെ പീഡിപ്പിച്ചപ്പോഴാണ് ഞാൻ ആത്മഹത്യയ്ക്കു ശ്രമിച്ചത്. നിങ്ങളെന്നെ റൂമിൽ പൂട്ടിയിട്ടു, ടാപ്പ് വെള്ളം കുടിച്ചു ജീവിച്ചതൊക്കെ ഞാൻ മുമ്പും പറഞ്ഞിട്ടുണ്ട്. നിങ്ങൾക്കു മറ്റു പെൺകുട്ടികളുമായി ബന്ധമുള്ളതിന്റെ തെളിവുകൾ എന്റെ കയ്യിലുണ്ട്. നീതി കിട്ടിയില്ലെങ്കിൽ ചാവുന്നതിനു മുമ്പ് ഞാനതെല്ലാം പുറത്തുവിടും.’’–എലിസബത്തിന്റെ വാക്കുകൾ.