തിരുവനന്തപുരം: അമ്പൂരി കുന്നത്തുമലയിൽ അച്ഛൻ മകനെ വെട്ടി*ക്കൊ*ലപ്പെടുത്തിയ നിലയിൽ. അമ്പൂരി സെറ്റിൽമെന്റിലെ മനോജ് ആണ് മരിച്ചത്. കൊലപാതകത്തിന് ശേഷം പിതാവ് വിജയൻ കീഴടങ്ങി.

ഇന്നലെ രാത്രി 12 മണിയോടെ അച്ഛനും മകനും തമ്മിൽ കയ്യാങ്കളിയും വാക്കേറ്റവുമുണ്ടായിരുന്നു. തുടർന്ന് വിജയൻ കറിക്കത്തി കൊണ്ട് മകനെ വെട്ടി*ക്കൊ*ലപ്പെടുത്തുകയായിരുന്നു. കുടുംബപ്രശ്‌നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചത്. മദ്യലഹരിയിൽ ഇരുവരും തമ്മിൽ രാത്രി മുതലേ വഴക്കുണ്ടായിരുന്നു. കൊലയ്ക്ക് ശേഷം പിതാവ് വിജയൻ അമ്പൂരി ഫോറസ്റ്റ് ഓഫീസിലെത്തി താൻ മകനെ കൊലപ്പെടുത്തിയതായി അറിയിക്കുകയായിരുന്നു.

























