ശബരിമല: ശബരിമലയിൽ കൊപ്രാ കളത്തിൽ തീപിടിത്തം. വലിയ തോതിൽ പുക ഉയരുന്നത് കണ്ട് ഡ്യൂട്ടിലിയുണ്ടായിരുന്നവർ ഫയർ ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. ഫയർ ഫോഴ്‌സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. അപകടത്തിൽ ആർക്കും പരിക്കില്ല.

കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ശബരിമലയിൽ മഴ ശക്തമായിരുന്നു. അതുകൊണ്ട് കെപ്രാ കളത്തിൽ നിന്ന് കൊപ്ര പ്രോസസ് ചെയ്യാൻ കഴിഞ്ഞില്ല. വലിയ തോതിൽ കെപ്ര അടിഞ്ഞതോടെ തീ പിടിക്കുകയായിരുന്നു. അതേസമയം സ്ഥലത്ത് അഗ്നിശമന സേന സ്ഥിരമായുണ്ടെന്നും വലിയ തീപിടിത്തത്തിലേക്ക് എത്തുന്നതിന് മുമ്പ് സ്ഥിതി നിയന്ത്രിക്കാനായെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പ്രതികരിച്ചു.

























