അറസ്റ്റിലായ കഞ്ചാവ് പ്രതിയുടെ ഫോണിൽ ബന്ധുവായ കുഞ്ഞിനെ ബ*ലാത്സം*ഗം ചെയ്യുന്ന ദൃശ്യങ്ങൾ

പെരുമ്പാവൂർ: കഞ്ചാവ് കേസിൽ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ കണ്ടത് പീഡ*നദൃശ്യങ്ങൾ. കഴിഞ്ഞ വ്യാഴാഴ്ചയാണ് പെരുമ്പാവൂർ പോലീസ് ഇയാളെ 120 ഗ്രാം കഞ്ചാവുമായി പിടികൂടുന്നത്. തുടർന്ന് പ്രതിയുടെ മൊബൈൽ ഫോൺ കസ്റ്റഡിയിൽ വാങ്ങിയ പോലീസ് കഞ്ചാവിന്റെ ഉറവിടങ്ങൾ തേടി പരിശോധനകൾ നടത്തിയപ്പോഴാണ് ഇയാൾ തന്നെ ചിത്രീകരിച്ച പീഡ*നദൃശ്യങ്ങൾ മൊബൈൽ ഫോണിൽനിന്ന് ലഭിച്ചത്.

ഇയാളുടെ ബന്ധുവായ നാല് വയസ്സുള്ള കുട്ടിയാണ് ബലാ*ത്സംഗത്തിന് ഇരയാക്കിയിരിക്കുന്നത്. ഇയാൾ കുട്ടിയെ സ്ഥിരമായി പീ*ഡിപ്പിക്കാറുണ്ടെന്നും ലഹരിക്ക് അടിമയാണെന്നുമാണ് പോലീസ് നിഗമനം. പെരുമ്പാവൂർ പോലീസ് സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്. ഇയാൾക്കെതിരേ പോക്‌സോ കേസ് ചുമത്തി. പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും.