കോഴിക്കോട്: താമരശ്ശേരി ഷഹബാസ് കൊലക്കേസിൽ പ്രതിചേർക്കപ്പെട്ട കുട്ടികളുടെ പത്താം ക്ലാസ് പരീക്ഷാഫലം തടഞ്ഞുവെച്ച നടപടി നിയമവിരുദ്ധമെന്ന് ബാലാവകാശ കമ്മിഷൻ. ഈ മാസം പതിനെട്ടിനകം പ്രസിദ്ധീകരിക്കണമെന്നും കമ്മിഷൻ വ്യക്തമാക്കി.

പരീക്ഷാ ഫലം തടഞ്ഞുവെച്ച നടപടി ബാലാവകാശ നിയമത്തിന് എതിരാണെന്നും പരീക്ഷാ ഫലം തടഞ്ഞതും ഡീ ബാർ ചെയ്തതും നിയമവിരുദ്ധമാണെന്നും കമ്മിഷൻ വ്യക്തമാക്കി.


പരീക്ഷാ ഫലം തടഞ്ഞുവെക്കണമെങ്കിൽ പരീക്ഷയിൽ ക്രമക്കേട് നടക്കണം. എന്നാൽ ഈ ആറ് വിദ്യാർഥികളുടെ കാര്യത്തിൽ അത്തരം കാര്യങ്ങൾ സംഭവിച്ചില്ലെന്നും കമ്മിഷൻ നിരീക്ഷിച്ചു























