സ്വർണവില വീണ്ടും കൂടി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില ഉയർന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 63760 രൂപയായി. ഗ്രാമിന് 30 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഗ്രാമിന് 7970 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ വില്‍പ്പന പുരോഗമിക്കുന്നത്. ഇന്നലെ സ്വര്‍ണത്തിന് 400 രൂപയുടെ വര്‍ധനയാണ് ഉണ്ടായിരുന്നത്.

കഴിഞ്ഞ മാസം 22നാണ് പവന്‍ വില ആദ്യമായി അറുപതിനായിരം കടന്നത്. രൂപയുടെ മൂല്യമിടിവും സ്വര്‍ണ വിലയില്‍ പ്രതിഫലിച്ചു. ട്രംപിന്റെ താരിഫ് ഭീഷണിതന്നെയാണ് സ്വര്‍ണത്തിന്റെ കുതിപ്പിന് പിന്നില്‍.