‘സുപ്രിയ മേനോൻ അർബൻ നക്സൽ, മല്ലിക സുകുമാരൻ മരുമോളേ നിലയ്ക്ക് നിർത്തണം’: ബി ഗോപാകൃഷ്ണൻ

തൃശ്ശൂർ: മല്ലിക സുകുമാരനെതിരെയും നടൻ പൃഥ്വിരാജിൻറെ ഭാര്യ സുപ്രിയയ്ക്കെതിരെയും ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. എമ്പുരാൻ സിനിമയുടെ സംവിധായകനായ പൃഥ്വിരാജിൻറെ ഭാര്യ സുപ്രിയ മോനോൻ അർബൻ നക്സ്ൽ എന്നാണ് ബി ഗോപാലകൃഷ്ണൻ ആരോപിച്ചത്. കഴിഞ്ഞ ദിവസം എമ്പുരാൻ വിവാദത്തിൽ പോസ്റ്റിട്ട മല്ലിക സുകുമാരൻ ആദ്യം മരുമകളെ നിലക്ക് നിർത്തണമെന്നും ബി ഗോപാലകൃഷ്ണൻ പ്രതികരിച്ചു.

മോഹൻലാലിനെ പരോക്ഷമായും മേജർ രവിയെ പ്രത്യക്ഷമായും എതിർത്താണ് മല്ലിക സുകുമാരൻ പോസ്റ്റ് ഇട്ടത്. മല്ലിക സുകുമാരനോട് ബിജെപിക്ക് ഒന്നെ പറയാനുള്ളൂ. വീട്ടിൽ അർബൻ നക്സലൈറ്റായ മരുമകളെ നേരെ നിർത്തണം. തരത്തിൽപ്പോയി കളിക്കടാ എന്നാണ് അവർ പോസ്റ്റിട്ടത് എന്നും ബി ഗോപാല കൃഷ്ണൻ പ്രതികരിച്ചു.