‘നീ എന്റെ ജീവിതം ഹൃദ്യമാക്കുന്നു’; മയോനിക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് ഗോപി സുന്ദർ

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള വ്യക്തിയാണ് സംഗീതസംവിധായകൻ ഗോപി സുന്ദർ. തന്റെ എല്ലാ വിശേഷങ്ങളും അദ്ദേഹം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഗായിക മയോനി എന്ന പ്രിയ നായർക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഗോപി സുന്ദർ.

‘നീ എന്റെ ജീവിതം ഹൃദ്യമാക്കുന്നു’ എന്ന കുറിപ്പോടെയാണ് ഗോപി സുന്ദർ ചിത്രം ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായി പങ്കുവെച്ചത്. ‘നിങ്ങൾ കൂടുതൽ അത്ഭുതങ്ങൾ അർഹിക്കുന്നു’ എന്ന കുറിപ്പോടെ മയോനി സ്റ്റോറി ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഗോപി സുന്ദർ സംഗീതസംവിധാനം നിർവഹിച്ച താനാരാ എന്ന ചിത്രത്തിൽ ഒരു ​ഗാനം ആലപിച്ചത് മയോനിയായിരുന്നു. ‘എന്റെ പുതിയ പരിചയപ്പെടുത്തൽ, ഗായിക പ്രിയ നായർ’, എന്ന അടിക്കുറിപ്പോടെ അന്ന് ഗോപി സുന്ദർ ഇരുവരുടെയും ചിത്രം പങ്കുവെച്ചിരുന്നു. പിന്നീട് ‘ഞങ്ങളുടെ സന്തോഷകരമായ ഇടം’ എന്ന അടിക്കുറിപ്പോടെയാണ് മയോനിയെ ചേർത്തുപിടിച്ചുക്കൊണ്ടുള്ള ഒരു ചിത്രവും ഗോപി സുന്ദർ പങ്കുവെച്ചിരുന്നു.

അമ്മയുടെ വിയോ​ഗ ശേഷം പൊതു പരിപാടികളിൽ നിന്നുൾപ്പെടെ ഗോപി സുന്ദർ വിട്ടു നിൽക്കുകയായിരുന്നു.