ഗുരുവായൂർ ക്ഷേത്ര നട ഇന്ന് നേരത്തെ അടയ്ക്കും

തൃശൂർ: ഗുരുവായൂർ ക്ഷേത്ര നട ഇന്ന് നേരത്തെ അടയ്ക്കുമെന്ന് ഗുരുവായൂർ ദേവസ്വം അറിയിച്ചു. ക്ഷേത്രത്തിൽ അഷ്ടബന്ധം ഉറപ്പിക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ ഗുരുവായൂർ ക്ഷേത്ര നട ഇന്ന് ഉച്ചയ്ക്ക് പതിവിലും നേരത്തേ 1.30 ന് അടയ്ക്കുമെന്നാണ് അറിയിപ്പ്. 11 മുതൽ ദർശന നിയന്ത്രണം ഉണ്ടാകും. ഉച്ചതിരിഞ്ഞ് 3.30ന് ക്ഷേത്രം നട തുറന്ന് ശീവേലിക്കു ശേഷം ഭക്തർക്ക് പതിവ് ദർശന സൗകര്യം തുടരുമെന്നും ഗുരുവായൂർ ദേവസ്വം അറിയിച്ചു.