എച്ച്എംപിവി വൈറസ്: ചൈനയിൽ അടിയന്തരാവസ്ഥ? മിണ്ടാതെ ലോകാരോഗ്യ സംഘടന

ബെയ്ജിങ്: കോവിഡ് മഹാമാരിക്ക് ശേഷം ചൈനയിൽ വ്യാപിക്കുന്ന പുതിയ വൈറസ് ആരോഗ്യ മേഖലയെ വീണ്ടും ഇല്ലാതാക്കുമോ എന്ന ആശങ്കയിലാണ് ലോകം. ഹ്യൂമൻ മെറ്റന്യൂമോ വൈറസ് (എച്ച്എംപിവി) ചൈനയിൽ പടർന്നു പിടിക്കുന്നെന്നും രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു എന്നെല്ലാമാണ് റിപ്പോർട്ടുകൾ.

എന്നാൽ ചൈനയിൽ വൈറസ് പടർന്നതിനെ കുറിച്ച് ലോകാരോഗ്യ സംഘടന ഇതുവരെ പ്രസ്താവനയൊന്നും പുറത്തിറക്കിയിട്ടില്ല. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു എന്ന വാർത്തകളും സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, ചൈനയുടെ അയൽ രാജ്യങ്ങളിൽ കർശന ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഹോങ്കോങ്ങിലും എച്ച്എംപിവി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

എന്നാൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും കൃത്യമായ മുൻകരുതലുകൾ എടുക്കണമെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിൽ രോഗം പടരാതിരിക്കാനുള്ള സാധ്യതകൾ സൂക്ഷ്മമായി പരിശോധിക്കുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും അറിയിച്ചത്.