കൊച്ചി: ചാനൽ ചർച്ചയ്ക്കിടയിൽ സ്ത്രീകളുടെ വസ്ത്രധാരണത്തെ വിമർശിച്ച രാഹുൽ ഈശ്വറിനെതിരെ നടി ഹണി റോസ്. ചർച്ചകൾക്ക് രാഹുൽ ഈശ്വർ ഒരു മുതൽ കൂട്ടാണെന്നും സ്ത്രീകൾ എത്ര വലിയ പ്രശ്‌നം അവതരിപ്പിച്ചാലും തന്റെ അസാമാന്യ ഭാഷാജ്ഞാനവും ഭാഷാ നിയന്ത്രണം കൊണ്ടും അദ്ദേഹം സ്ത്രീകളുടെ പ്രശ്‌നങ്ങളെ നിർവീര്യമാക്കുമെന്നും ഹണി റോസ് ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ച കുറിപ്പിൽ വിമർശിച്ചു.

തന്ത്രികുടുംബത്തിൽ പെട്ട രാഹുൽ ഈശ്വർ പൂജാരി ആവുകയായിരുന്നുവെങ്കിൽ അദ്ദേഹം സ്ത്രീകൾക്ക് ഒരു ഡ്രസ്സ് കോർഡ് ഉണ്ടാക്കിയേനെയെന്നും നടി പരിഹസിച്ചു. ഭാഷയുടെ കാര്യത്തിലുള്ള നിയന്ത്രണം അദ്ദേഹത്തിന് സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോൾ ഇല്ലെന്നാണ് തനിക്ക് മനസിലായതെന്നും ഹണി റോസ് പറഞ്ഞു.

























