വിജയ്-സംഗീത വിവാഹ മോചന വാര്‍ത്തയ്ക്ക് പിന്നാലെ മകൻ സഞ്ജയ് ജെയ്സൺ സോഷ്യൽ മീഡിയയിൽ അച്ഛനെ അൺഫോളോ ചെയ്തു. വിജയ്‌യെ സോഷ്യല്‍ മീഡിയയില്‍ അണ്‍ഫോളോ ചെയ്തുവെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. അച്ഛനും അമ്മയും പിരിയാന്‍ ഒരുങ്ങുന്നതിനിടെ മകന്‍ അച്ഛനെ അണ്‍ഫോളോ ചെയ്തതിലൂടെ താന്‍ ഏത് ഭാഗത്താണെന്ന് താരപുത്രന്‍ സൂചന നല്‍കിയെന്നാണ് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തല്‍.

അതേസമയം ജെയ്‌സണ്‍ സഞ്ജയ് വിജയ്‌യെ അണ്‍ഫോളോ ചെയ്തുവെന്ന വാര്‍ത്തയെ നടന്റെ ആരാധകര്‍ തള്ളിക്കളയുന്നുണ്ട്. ജെയ്‌സണ്‍ നേരത്തെ തന്നെ വിജയ്‌യെ ഫോളോ ചെയ്തിരുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്. മകന്‍ അച്ഛനെ അണ്‍ഫോളോ ചെയ്തുവെന്ന വാര്‍ത്തകള്‍ താരത്തിനെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും വിജയ് ആരാധകര്‍ പറയുന്നു. പൊതുവെ സോഷ്യല്‍ മീഡിയയില്‍ നിന്നും വാര്‍ത്തകളില്‍ നിന്നെല്ലാം അകലം പാലിക്കുന്ന ശീലക്കാരനാണ് ജെയ്‌സണ്‍ സഞ്ജയ്. അച്ഛന്റെ പാതയിലൂടെ സിനിമയിലേക്ക് കടന്നു വരാനുള്ള ഒരുക്കത്തിലാണ് താരപുത്രന്‍. സംവിധായകനായിട്ടാണ് തുടക്കം. ലൈക പ്രൊഡക്ഷനാണ് സിനിമയുടെ നിര്‍മാണം. ഇതിനിടെയാണ് വിജയ്‌യും സംഗീതയും പിരിയാന്‍ ഒരുങ്ങുന്നത്. 25 വര്‍ഷത്തെ ദാമ്പത്യത്തിനാണ് വിജയും സംഗീതയും പിരിയുന്നതോടെ അവസാനമാവുക. ഇരുവര്‍ക്കും രണ്ട് മക്കളാണ്. ജെയ്‌സണ്‍ സഞ്ജയും ദിവ്യ സാഷയുമാണ് ദമ്പതികളുടെ മക്കള്‍.

























