ഡൽഹിയില്‍ വീടിനുള്ളില്‍ ജഡ്ജി തൂ*ങ്ങി മരിച്ച നിലയില്‍

ന്യൂഡല്‍ഹി: ജഡ്ജിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അമന്‍ കുമാര്‍ ശര്‍മ്മയാണ് മരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ജുഡീഷ്യൽ സർവീസ് ജഡ്ജിയാണ് അമൻ കുമാർ ശർമ. കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

അമൻ കുമാർ ശർമ്മയുടെ സഹോദരൻ ഉച്ചയ്ക്ക് 1:45 ന് ആത്മഹത്യ വിവരം വിളിച്ച് അറിയിച്ചു. വിവരം ലഭിച്ചയുടനെ പൊലീസ് സംഘം സ്ഥലത്തെത്തി. ജഡ്ജി അമൻ കുമാർ ശർമ്മയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. അവിടെ വെച്ച് ഡോക്ടർമാർ മരിച്ചതായി സ്ഥിരീകരിച്ചുവെന്ന് പൊലീസ് അറിയിച്ചു.

തൂങ്ങിമരിച്ചെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തെത്തുടർന്ന് പൊലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ച് അന്വേഷണം ആരംഭിച്ചു.