തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ അദ്ദേഹത്തിന്റെ വീട്ടിലെത്തി സന്ദർശിച്ച് കടകംപള്ളി സുരേന്ദ്രൻ. ബുധനാഴ്ച രാവിലെയാണ് അദ്ദേഹം രമേശ് ചെന്നിത്തലയുടെ വഴുതക്കാട്ടുള്ള വീട്ടിൽ എത്തിയത്. ഡ്രൈവർ ഇല്ലാത്തതിനാൽ സ്കൂട്ടറിലായിരുന്നു കടകംപള്ളി എത്തിയത്. വ്യക്തിപരമായ സന്ദർശനമായിരുന്നു കടകംപള്ളിയുടേത് എന്നാണ് വിവരം.

അതിനിടെ, കടകംപള്ളി വീട്ടിൽനിന്നിറങ്ങി സ്കൂട്ടറിൽ കയറി പോകുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഹെൽമെറ്റ് ഇല്ലാതെ സ്കൂട്ടറിൽ യാത്രചെയ്ത കടകംപള്ളി സുരേന്ദ്രനെതിരേ സാമൂഹിക മാധ്യമങ്ങളിൽ വിമർശനവും ഉയരുന്നുണ്ട്.

























