ആ*ത്മഹ*ത്യയ്ക്ക് ശ്രമിച്ചിട്ടില്ല, എന്നെ ചെളിവാരി എറിയുന്നു’: ഡിസ്ചാർജ് ആയതിന് പിന്നാലെ പൊട്ടിത്തെറിച്ച് ഗായിക കൽപ്പന

ചെന്നൈ: ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടില്ലെന്ന് ആവർത്തിച്ച് ഗായിക കൽപ്പന. ആശുപത്രിയിൽ നിന്നും ഡിസ്ചാർജായ കൽപ്പന വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രോഷാകുലയായണ് വാർത്ത സമ്മേളനത്തിൽ കൽപ്പന പ്രതികരിച്ചത്. ചില മാധ്യമങ്ങൾ പ്രത്യേകിച്ച് യൂട്യൂബേർസ് തൻറെ മോശം അവസ്ഥയിൽ തീർത്തും സത്യത്തിന് നിരക്കാത്ത കാര്യങ്ങൾ പ്രചരിപ്പിച്ചുവെന്ന് കൽപ്പന ആരോപിച്ചു. പലരും എനിക്ക് സംഭവിച്ചതിൻറെ സത്യം ഇതാണ് എന്ന് പറഞ്ഞ് വീഡിയോ ഇട്ടു. ശരിക്കും എനിക്ക് സംഭവിച്ചത് എന്താണ് എന്ന് അവർക്ക് എങ്ങനെ അറിയാം. ഞാൻ നേരിട്ട് പറയാതെ എനിക്ക് സംഭവിച്ചതിനെക്കുറിച്ച് കള്ളങ്ങൾ പറയുന്നത് എന്തിനാണ്. ഞാനും മാധ്യമങ്ങളെ എന്നും ബഹുമാനിക്കുന്ന വ്യക്തിയാണ് അവരാണ് എൻറെ ശബ്ദത്തെ ജനത്തിൽ എത്തിക്കുന്നത്. എന്നാൽ അവരിൽ ചിലർ എന്നെ ചെളിവാരി എറിയുകയാണ്. അത് ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ‌ എടുക്കുന്ന സമയം വളരെക്കൂടുതലാണ്. അത് നിങ്ങൾ സ്വയം ചിന്തിക്കണം കൽപ്പന രാഘവേന്ദർ പറഞ്ഞു.

മാർച്ച് 4നാണ് ഗായിക കൽപ്പന രാഘവേന്ദറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൈദരാബാദിലെ നിസാംപേട്ടിലെ വസതിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നായിരുന്നു ആദ്യം പുറത്തുവന്ന. എന്നാൽ ഇത് വാസ്തവിരുദ്ധമാണെന്ന് പറഞ്ഞ് പിന്നീട് കൽപ്പനയുടെ ബന്ധുക്കൾ തന്നെ രംഗത്ത് എത്തിയിരുന്നു. അമ്മ ഉറക്ക ​ഗുളിക കഴിച്ചതിന്റെ ഡോസ് കൂടിപ്പോയതാണെന്നും നിലവിലെ പ്രചാരണങ്ങൾ തെറ്റാണെന്നും ദയയുടെ മകൾ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ സീസൺ 5ലെ വിജയിയായ കല്പന പ്രശസ്ത പിന്നണി ഗായകൻ ടി എസ് രാഘവേന്ദ്രയുടെ മകളാണ്. അഞ്ച് വയസു മുതൽ സംഗീത രംഗത്ത് സജീവമായ കല്പന ഇളയരാജ, എആർ റഹ്മാൻ തുടങ്ങി പ്രമുഖർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.