കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ദവീദ് കറ്റാലയെ പുറത്താക്കി

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ദവീദ് കറ്റാലയെ പുറത്താക്കി. ടീമിന്റെ നിരന്തര തോൽവിയാണ് കാരണം. പുതിയ പരിശീലകനെ 48 മണിക്കൂറിനകം പ്രഖ്യാപിക്കും. സീസണിൽ ആറുമത്സരങ്ങൾ കളിച്ച ബ്ലാസ്റ്റേഴ്‌സ് അഞ്ചിലും തോറ്റു. ഇന്നലത്തെ വൻ തോൽവിയോടെ ടീം മാനേജ്‌മെന്റ് കറ്റാലയെ പുറത്താക്കാനുള്ള തീരുമാനം എടുക്കുകയായിരുന്നു. ഒരു സമനില മാത്രമാണ് ഇതുവരെയുള്ള ബ്ലാസ്റ്റേഴ്‌സിന്റെ സമ്പാദ്യം. പട്ടികയിൽ പതിമൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.

യുറോപ്യൻ ഫുട്ബോളിൽ ദീർഘകാല അനുഭവ സമ്പത്തുള്ള സ്പാനിഷ് ഫുട്ബോൾ താരമാണ് കറ്റാല. കറ്റാലയുടെ വരവ് ഗുണം ചെയ്യുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ മോശം പ്രകടനം തുടർക്കഥ ആയതോടെ കോച്ചിനെ പുറത്താക്കാൻ തീരുമാനിക്കുകയായിരുന്നു.