കൊച്ചി: സംവിധായകന്‍ ഷാഫി അതീവ ഗുരുതരാവസ്ഥയില്‍. കരൾരോഗത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഷാഫി വെന്റിലേറ്ററിന്റെ സഹായത്തിലാണ് കഴിയുന്നത്. അദ്ദേഹത്തെ കാണാൻ നടൻ മമ്മൂട്ടിയും ആശുപത്രിയില്‍ എത്തിയിരുന്നു. നിർമാതാക്കളായരജപുത്ര രഞ്ജിത്ത്, ആന്റോ ജോസഫ് എന്നിവർക്കൊപ്പമാണ് മമ്മൂട്ടി ഷാഫിയെ സന്ദർശിക്കാൻ എത്തിയത്.

ഷാഫിയുടെ വെനീസിലെ വ്യാപാരി, തൊമ്മനും മക്കളും, ചട്ടമ്പിനാട്, മായാവി തുടങ്ങിയ സിനിമകളിൽ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. ഇതിൽ മൂന്ന് സിനിമകളും വലിയ ബോക്സ് ഓഫീസ് ഹിറ്റുമായിരുന്നു. 16-നാണ് ഷാഫിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

























