കല്പറ്റ: പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രിയങ്ക ഗാന്ധി എം.പി. ഏറ്റവും പ്രാധാന്യമുള്ള ഈ വിഷയത്തില്‍ ശാശ്വതമായ പരിഹാരത്തിന് അടിയന്തിരമായ നടപടികള്‍ വേണമെന്ന് അവര്‍ അനുശോചന കുറിപ്പില്‍ പറഞ്ഞു.

മാനന്തവാടി ടൗണിനടുത്തുള്ള പഞ്ചാരക്കൊല്ലി പ്രിയദര്‍ശനി എസ്റ്റേറ്റിന് സമീപം വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. കാപ്പിക്കുരു പറിക്കുകയായിരുന്ന രാധയെ പതിയിരുന്ന കടുവ ആക്രമിക്കുകയായിരുന്നു. കഴുത്തില്‍ പിടിമുറുക്കിയ കടുവ ഇവരെ 100 മീറ്ററോളം വലിച്ചിഴച്ചു. തലയുടെ പിന്‍ഭാഗം ഭക്ഷിച്ച നിലയിലാണ് കാണപ്പെട്ടത്.

























