എം ജി സര്‍വകലാശാല മാറ്റിവെച്ച പരീക്ഷകൾ ജൂണ്‍ 4 മുതൽ നടത്തും

കോട്ടയം: മഴയെ തുടർന്ന് മാറ്റിവെച്ച മഹാത്മാഗാന്ധി സര്‍വകലാശാല പരീക്ഷകൾ ജൂൺ 4 മുതൽ നടത്തും. മെയ് 30 മുതൽ മാറ്റിവെച്ച പരീക്ഷകളാണ് വീണ്ടും നടത്തുക. സംസ്ഥാനത്തെ വ്യാപക മഴയെ തുടർന്ന് പല ജില്ലകളിലും അലേർട്ടുകൾ പ്രഖ്യാപിച്ചിരുന്നു. ഇതേതുടർന്ന് വിവിധ ഇടങ്ങളിൽ സ്കൂളുകൾക്കും ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചിരുന്നു.

അതേസമയം, അതിതീവ്ര മഴ കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് തകൃതിയായി പെയ്തെങ്കിലും വരും ദിവസങ്ങളിലും മഴയെത്തുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം.