തിരുവനന്തപുരം: മന്ത്രി വി ശിവൻ കുട്ടിയുടെയും ആർ പാർവതി ദേവിയുടെയും മകൻ പി ഗോവിന്ദ് ശിവൻ വിവാഹിതനായി. എറണാകുളം തിരുമാറാടി തേനാകര കളപ്പുരക്കൽ ജോർജിന്റെയും റെജിയുടെയും മകൾ എലീന ജോർജ് ആണ് വധു. സ്‌പെഷൽ മാരേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം.

മന്ത്രിമന്ദിരമായ റോസ് ഹൗസിൽ വെച്ചാണ് വിവാഹം രജിസ്റ്റർ ചെയ്തത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. മന്ത്രി ശിവൻകുട്ടിയാണ് വിവാഹ വിവരം ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചത്.

























