പുൽപ്പള്ളിയിൽ കാണാതായ പതിനാറുകാരി മരിച്ച നിലയില്‍

കൽപറ്റ: പുൽപ്പള്ളിയിൽ നിന്നും കാണാതായ പതിനാറുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. പുല്‍പ്പള്ളി മീനംകൊല്ലി കനിഷ്‌ക നിവാസില്‍ കുമാരന്റെ മകള്‍ കനിഷ്‌കയെ (16) ആണ് ടൗണിനോട് ചേര്‍ന്ന കൃഷിയിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പടിഞ്ഞാറത്തറയില്‍ പത്താം ക്ലാസില്‍ പഠിക്കുകയായിരുന്ന കനിഷ്‌കയെ ഞായറാഴ്ച രാത്രി മുതല്‍ വീട്ടില്‍ നിന്ന് കാണാതായതായി ബന്ധുക്കള്‍ പുൽപള്ളി പൊലീസിൽ പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. ഇതിനിടെയാണ് തിങ്കളാഴ്ച ഉച്ചയോടെ കനിഷ്കയുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടി സ്വീകരിച്ചു. മാതാവ്: വിമല. സഹോദരങ്ങള്‍: അമര്‍നാഥ്, അനിഷ്‍ക.