തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ . തടവുപുള്ളികളുടെ പക്കൽ നിന്നും രണ്ടു മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. തടവുപുള്ളിയുടെ അടിവസ്ത്രത്തിൽ നിന്നും, ശുചിമുറിയിൽ നിന്നുമാണ് മൊബൈൽ ഫോണുകൾ കണ്ടെടുത്തത്. ആറ് മാസത്തിനിടെ, എട്ടാം തവണയാണ് മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുന്നത്.

സംഭവത്തിൽ പൂജപ്പുര പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ബലാത്സംഘകേസ് പ്രതിയായ ഷഫീഖിന്റെ അടിവസ്ത്രത്തിൽ നിന്നാണ് ഒരു ഫോൺ കണ്ടെത്തിയത്. മറ്റൊരു ഫോൺ ശുചിമുറിയിലെ ഡ്രെയിനേജ് സിസ്റ്റത്തിനുള്ളിൽ പ്ലാസ്റ്റിക് കിറ്റിൽ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. മൊബൈൽ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു IMEI നമ്പർ മുഖേന ഫോൺ ഉടമയെ കണ്ടെത്തുന്നതിന് വേണ്ടിയാണിത്.


രണ്ടുമാസത്തിടെ നാല് തവണ കഞ്ചാവും പിടിച്ചെടുത്തിരുന്നു പൂജപ്പുര ജയിലിൽ നിന്ന് പിടിച്ചെടുത്തിരുന്നു. എന്നാൽ കഞ്ചാവ് ആരുടേതാണ്, ആരാണ് ഉപയോഗിച്ചത് എന്നത് കണ്ടെത്താനായിട്ടില്ല. 700 തടവുകാരാണ് പൂജപ്പുര ജയിലിലെ കപ്പാസിറ്റി. നിലവിൽ 1300 തടവുകാരെയാണ് പാർപ്പിച്ചിരിക്കുന്നത്.























