സ്‍ത്രൈണ ഭാവത്തിൽ ചുവടുവെച്ച് മോഹൻലാൽ, വീഡിയോയ്‍ക്ക് കയ്യടി

നടൻ മോഹൻലാലും പ്രകാശ് വർമയും ഒന്നിക്കുന്ന പരസ്യ ചിത്രം ശ്രദ്ധേയമാകുന്നു. ഇരുവരും ഒന്നിച്ച ഒരു പരസ്യ ചിത്രമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമത്തിൽ തരംഗമായി മാറിയിരിക്കുന്നത്. സ്റ്റീരിയോ ടൈപ്പ് മാതൃകകളെ പൊളിച്ചടുക്കുകാണ് പരസ്യത്തിൽ മോഹൻലാൽ. ആഭരണങ്ങൾ അണിഞ്ഞ് സ്‍ത്രൈണ ഭാവത്തിൽ ചുവടുവയ്‍ക്കുന്ന മോഹൻലാലിനെയാണ് പരസ്യത്തിൽ കാണാനാകുക. പാളിപ്പോകാവുന്ന ഐറ്റം മോഹൻലാൽ വേറെ ലെവലിൽ എത്തിച്ചു എന്നാണ് മിക്കവരുടെയും കമന്റുകൾ. ട്രോളാകുമായിരുന്ന സംഭവം മികച്ച കലാസൃഷ്‍ടിയായി മാറ്റിയിരിക്കുകയാണ് മോഹൻലാൽ. ഏത് വേഷത്തിൽ വന്നാലും മോഹൻലാൽ അത് മികച്ചതാക്കും എന്നുമൊക്കെ കമന്റുകളുണ്ട്.

മോഹൻലാൽ സാർ റോക്കിംഗ് എന്നാണ് ചലച്ചിത്ര നടിയും രാഷ്‍ട്രീയ പ്രവർത്തകയുമായ ഖുശ്‍ബു അഭിപ്രായപ്പെട്ടിരിക്കുന്നത്. എല്ലാ പുരുഷൻമാരിലുമുള്ള സ്‍ത്രൈണതയെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു മോഹൻലാൽ. എന്തൊരു അവിശ്വസനീയമായ പരസ്യമാണ് ഇത് എന്നും ഖുശ്‍ബു അഭിപ്രായപ്പെടുന്നു. പ്രകാശ് വർമയുടെ കൺസെപ്റ്റിനെയും അഭിനന്ദിക്കുന്നു ആരാധകരിൽ ഭൂരിഭാഗവും.