മലപ്പുറത്ത് മൂന്നു മാസം പ്രായമുള്ള കുഞ്ഞും അമ്മയും മരിച്ച നിലയിൽ

മലപ്പുറം: മഞ്ചേരി മോങ്ങത്ത് പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ജീവ*നൊടുക്കി. ഒളിമതൽ സ്വദേശി മിനിയെ(45) ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് മാസം പ്രായമുള്ള ആൺകുഞ്ഞിനെ ശുചിമുറിയിലെ ബക്കറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കുഞ്ഞിനെ ബക്കറ്റിൽ മുക്കി കൊ*ല*പ്പെടുത്തിയതിന് ശേഷം ജീവനൊടുക്കിയെന്നാണ് പൊലീസിന്റെ നിഗമനം. കുഞ്ഞ് ബക്കറ്റിൽ തലകീഴായി കിടക്കുന്ന നിലയിലായിരുന്നു. മിനിയുടെ സ്വന്തം വീട്ടിൽ വെച്ചാണ് മരണം. വീട്ടിൽ നിന്ന് ആ*ത്മഹ*ത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. മര*ണത്തിൽ ആർക്കും പങ്കില്ല. തന്റെ കാഴ്ചപരിമിതിയാണ് ജീവനൊടുക്കാനുള്ള തീരുമാനത്തിന് പിന്നിലെന്നാണ് കുറിപ്പിൽ പറയുന്നത്. മാവൂരിലാണ് മിനിയുടെ ഭർത്താവിന്റെ വീട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.