ധനുഷുമായി അടുപ്പത്തിലെന്ന പ്രചരണം; പ്രതികരിച്ച് മൃണാള്‍ താക്കൂര്‍

നടൻ ധനുഷുമായി അടുപ്പത്തിലാണെന്ന പ്രചരണത്തില്‍ പ്രതികരിച്ച് നടി മൃണാള്‍ താക്കൂര്‍. പ്രചരണത്തെ ചിരിച്ചുതള്ളിയ മൃണാള്‍ ധനുഷ് തന്‍റെ നല്ല സുഹൃത്താണെന്ന് വ്യക്തമാക്കി. ഒണ്‍ലി കോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് മൃണാള്‍ താക്കൂറിന്‍റെ പ്രതികരണം. ധനുഷുമായി താന്‍ അടുപ്പത്തിലാണെന്ന ചര്‍ച്ചകള്‍ തമാശയാണെന്നും അത്തരത്തിലുള്ള പ്രണയബന്ധമൊന്നും തങ്ങള്‍ക്കിടയില്‍ ഇല്ലെന്നും പ്രതികരിച്ചു.

ബോളിവുഡ് ചിത്രം സണ്‍ ഓഫ് സര്‍ദാര്‍ 2 സ്ക്രീനിം​ഗിലെ ധനുഷിന്‍റെ സാന്നിധ്യത്തെക്കുറിച്ചും മൃണാള്‍ വിശദീകരിച്ചു. താന്‍ വിളിച്ചിട്ടല്ല ധനുഷ് വന്നതെന്നും അദ്ദേഹത്തെ ക്ഷണിച്ചത് അജയ് ദേവ്​ഗണ്‍ ആയിരുന്നുവെന്നും മൃണാള്‍ പറഞ്ഞു. ആനന്ദ് എല്‍ റായ്‍യുടെ സംവിധാനത്തില്‍ ധനുഷ് നായകനാവുന്ന തേരേ ഇഷ്ഖ് മേം എന്ന ബോളിവുഡ് ചിത്രത്തിന്‍റെ പാക്കപ്പ് പാര്‍ട്ടിയില്‍ മൃണാള്‍ താക്കൂര്‍ പങ്കെടുത്തതോടെയാണ് ഇരുവരും അടുപ്പത്തിലാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം ആരംഭിച്ചത്.