കൊച്ചി: ബിഗ് ബോസിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് ട്രാൻസ് പേഴ്സണായ നാദിറ മെഹ്റിൻ. മോഡലിംഗ്, അഭിനയം എന്നിങ്ങനെ വിവിധ മേഖലകളിൽ നാദിറ തിളങ്ങിനില്‍ക്കുകയാണ്. ഇപ്പോൾ തന്റെ ജീവിതത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് നാദിറ മെഹ്റിൻ. മൈൽസ്‌റ്റോൺ മേക്കേഴ്‌സിനു നൽകിയ അഭിമുഖത്തിലാണ് നാദിറ മനസ് തുറന്നത്.

സർജറി കഴിഞ്ഞോ ഇല്ലയോ എന്ന കാര്യം മറ്റുള്ളവരോട് പറയേണ്ട ആവശ്യമില്ലെന്നും നാദിറ പറഞ്ഞു. രണ്ട് വർഷത്തിനുള്ളിൽ വിവാഹം ഉണ്ടായേക്കാമെന്ന സൂചനയും താരം നൽകി. ”എന്റെ സർജറിയെപ്പറ്റി അറിയേണ്ടത് ഒറ്റൊരാൾ മാത്രമാണ്, അത് എന്റെ പാർട്ണർ ആണ്. എന്തായാലും എന്റെ പങ്കാളിയാകാൻ പോകുന്ന ആൾക്ക് മാത്രമേ അക്കാര്യത്തിൽ ഒരു ആശങ്കയുടെ ആവശ്യമുള്ളൂ”, നാദിറ പറഞ്ഞു.


”ഞാനിപ്പോൾ ഉള്ള റിലേഷൻ ഒരു സിറ്റുവേഷൻഷിപ്പ് ആണ്. നമ്മൾ എല്ലാം വാശിപിടിക്കുന്നത് മോശമാണ്. എതിരെ നിൽക്കുന്ന ആൾക്ക് കുറച്ച് സമയം കൊടുക്കുക എന്നത് നമ്മൾ കാണിക്കേണ്ട മര്യാദയാണ്. എനിക്ക് കൊറച്ചു കണ്ടീഷൻസ് ഒക്കെയുള്ള കൂട്ടത്തിലാണ്. കുറച്ചുകൂടി വിഷൻ ഉണ്ട്. വെറുതേ പേരിനു വേണ്ടി ഒരു റിലേഷൻഷിപ്പ് കൊണ്ടുപോകുന്നതിൽ താത്പര്യമില്ല. ഇപ്പോൾ റിലേഷനിനുള്ള ആളെ തന്നെ ലൈഫ് പാർട്ണർ ആക്കണമെന്ന് ആഗ്രഹമുണ്ടെന്നും നാദിറ പറഞ്ഞു. പക്ഷേ ഞാൻ കുറച്ചുകൂടി ആലോലിച്ച് തീരുമാനം എടുക്കുന്ന ആളാണ്. ആളിപ്പോൾ പഠിക്കുകയാണ്, ഒരു ജോലി വേണം. അതിനൊക്കെ പ്രാധാന്യം കൊടുക്കുന്ന ആളാണ് ഞാൻ”, നാദിറ പറഞ്ഞു.























