വിവാഹം കഴിഞ്ഞിട്ട് ഒരുമാസം; കോഴിക്കോട് നിയമ വിദ്യാർഥിനി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

കോഴിക്കോട്: പയ്യോളിയിൽ നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊയിലാണ്ടി ചേലിയ സ്വദേശി ആർദ്ര ബാലകൃഷ്ണനാണ് (25) മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് ആർദ്രയെ വീടിന് മുകളിൽ നിലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

കുളിക്കാൻ പോയ ആർദ്രയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ മുകൾ നിലയിലെ മുറി പൂട്ടിയിട്ട നിലയിൽ കണ്ടെത്തി. വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് ജനൽ ചില്ലുകൾ തകർത്തുനോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോഴിക്കോട് ലോ കോളജിലെ അവസാന വർഷ വിദ്യാർഥിയാണ് ആർദ്ര. ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ടിനായിരുന്നു ആർദ്രയും ഷാനും തമ്മിൽ ഉള്ള വിവാഹം.എന്തെങ്കിലും പ്രശ്‌നം ഉണ്ടായിരുന്നതായി അറിയില്ലെന്ന് ആർദ്രയുടെ ബന്ധുക്കൾ പറഞ്ഞു. മരണകാരണം പൊലീസ് അന്വേഷിക്കട്ടെയെന്നും ബന്ധുക്കൾ പ്രതികരിച്ചു.