ഷഹബാസിൻറെ മരണം; കുറ്റാരോപിതരായ വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിക്കും

കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസിൻറെ മരണത്തിൽ കുറ്റാരോപിതരായ അഞ്ചു വിദ്യാർത്ഥികളെയും എസ്‍എസ്എൽസി പരീക്ഷ എഴുതാൻ അനുവദിക്കും. അഞ്ച് വിദ്യാർത്ഥികളെയും വെള്ളിമാടുകുന്നിലെ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റും. ജുവനൈൽ ജസ്റ്റിസ് ബോർഡാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഇത് കണക്കിലെടുത്താണ് പരീക്ഷ എഴുതാൻ അനുവദിക്കാനുള്ള തീരുമാനമെടുത്തത്.

ഇക്കഴിഞ്ഞ ഞായറാഴ്ച താമരശ്ശേരിയിൽ സ്വകാര്യ ട്യൂഷൻ സെന്ററിൽ പത്താം ക്ലാസുകാരുടെ യാത്രയയപ്പ് ആഘോഷത്തിനിടെ ഡാൻസിന്റെ പാട്ടു നിലച്ചതിനെച്ചൊല്ലിയുളള നിസാര തർക്കമാണ് വലിയ ഏറ്റുമുട്ടലിലേക്കും ഒടുവിൽ പത്താം ക്ലാസുകാരന്റെ മരണത്തിലേക്കും നയിച്ചത്.