മുംബൈ: നടി നിമിഷ സജയന്റെ പിതാവ് സജയൻ നായർ അന്തരിച്ചു. 63 വയസ്സായിരുന്നു. മുംബൈയിൽ വെച്ചായിരുന്നു അന്ത്യം. കുറച്ചുനാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു.

കൊല്ലം കടയ്ക്കൽ സ്വദേശിയാണ്. ജോലി സംബന്ധമായി മുംബൈയിലെത്തി അവിടെ സ്ഥിരതാമസമാക്കുകയായിരുന്നു. താനെ ജില്ലയിലെ അംബർനാഥ് വെസ്റ്റിൽ ഗാംവ്ദേവി റോഡിൽ ന്യൂകോളനിയിലുള്ള ക്ലാസിക് അപ്പാർട്ടുമെന്റിലായിരുന്നു താമസിച്ചിരുന്നത്.


സംസ്കാര ചടങ്ങുകൾ അംബർനാഥ് വെസ്റ്റിലെ മുൻസിപ്പൽ പൊതു ശ്മശാനത്തിൽ നടക്കും. ഭാര്യ: ബിന്ദു സജയൻ, മക്കൾ: നിമിഷ സജയൻ, നീതു സജയൻ.























