സ്ത്രീകളുടെ അഭിമാനത്തെ ചോദ്യം ചെയ്താല്‍ കർശന നടപടി; മുഖ്യമന്ത്രി

ഹരിപ്പാട്: സ്ത്രീകളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന വാക്കോ നോക്കോ പ്രവൃത്തിയോ ഉണ്ടായാൽ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുവിടങ്ങളിൽ സ്ത്രീകൾ സുരക്ഷിതരായിരിക്കണം. സ്ത്രീ സുരക്ഷയ്‌ക്കു പ്രധാന്യം നൽകുന്ന സർക്കാരാണിത്. സിപിഎം ജില്ലാ സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.