തിരുവനന്തപുരം: നെട്ടയത്ത് സ്‌കൂള്‍ ബസില്‍ വച്ച് ഒൻപതാം ക്ലാസ് വിദ്യാർഥിയെ കുത്തി പരിക്കേല്പിച്ച് പ്ലസ്‌വൺ വിദ്യാർഥി. ലാബിന്റെ ആവശ്യത്തിനു വേണ്ടി കൊണ്ടുവന്ന ഉപകരണം ഉപയോഗിച്ച് വിദ്യാര്‍ഥിയെ കുത്തുകയായിരുന്നു. പരുക്കേറ്റ കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

ബുധനാഴ്ച വൈകിട്ട് സ്‌കൂള്‍ ബസ് വട്ടിയൂര്‍കാവ് മലമുകള്‍ എന്ന ഭാഗത്ത് എത്തിയപ്പോഴാണ് സംഭവം. ആക്രമിച്ച വിദ്യാര്‍ഥിയെപൊലീസ് പിടികൂടി വട്ടിയൂര്‍കാവ് സ്‌റ്റേഷനില്‍ എത്തിച്ചു. മുന്‍വൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു.

























