കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ പൾസർ സുനിക്കെതിരെ കേസ്. റസ്റ്ററൻ്റിൽ കയറി ബഹളം വെച്ചതിനും ജീവനക്കാരെ അസഭ്യം പറഞ്ഞതിനുമാണ് കേസ്. പെരുമ്പാവൂർ കുറുപ്പംപടിയിലെ ഒരു റസ്റ്ററൻ്റിലാണ് സംഭവം. നിലവിൽ നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലാണ് പൾസർ സുനി.

ഭക്ഷണം നൽകിയതുമായി ബന്ധപ്പെട്ടായിരുന്നു അതിക്രമം. സുഹൃത്തിനൊപ്പമാണ് സുനി ഭക്ഷണശാലയിലെത്തിയത്. രണ്ടാമത് ഓർഡർ ചെയ്ത ഭക്ഷണം എത്താൻ വൈകിയതോടെ ഇയാൾ റസ്റ്ററൻ്റ് ജീവനക്കാരെ അസഭ്യം പറയുകയും അടുത്തുണ്ടായിരുന്ന ഗ്ലാസ് എറിഞ്ഞ് പൊട്ടിക്കുകയും ചെയ്യുകയായിരുന്നു.


റസ്റ്ററൻ്റ് ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തോപ്പുംപടി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.























