ചരിത്രത്തിൽ ആദ്യം; 90,000 കടന്ന് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില പവന് 90,000 രൂപ കടന്നു. പവൻ വില മുൻകാല റെക്കോർഡുകൾ ഭേദിച്ചുകൊണ്ടാണ് ഒരു ലക്ഷം രൂപയുടെ തൊട്ടടുത്ത് എത്തിനിൽക്കുന്നത്. ഇന്ന് പവന് 90,320 രൂപ എന്ന നിരക്കിലാണ് സ്വർണവ്യാപാരം പുരോഗമിക്കുന്നത്. ഒറ്റദിവസം കൊണ്ട് ഒരു പവന് 840 രൂപയാണ് വർധിച്ചിരിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 11,290 രൂപയും നൽകേണ്ടി വരും. ഗ്രാമിന് 105 രൂപയാണ് ഇന്ന് വർധിച്ചത്.

ഈ മാസം ഇതുവരെ മാത്രം ഒരു പവൻ സ്വർണത്തിന് കൂടിയത് 3320 രൂപയാണ്. രാജ്യാന്തര തലത്തിലും സ്വർണവിലയിൽ വർധനയുണ്ടായിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിൽ തിങ്കളാഴ്ച ആദ്യമായി സ്വർണ്ണ വില ഔൺസിന് 4,000 ഡോളർ എന്ന നിരക്കിനെ മറികടന്നു. യുഎസ് സ്‌പോട്ട് ഗോൾഡ് 0.7% ഉയർന്ന് ഔൺസിന് 4,011.18 ഡോളറിലെത്തി. യുഎസ് സ്വർണ്ണ ഫ്യൂച്ചറുകൾ 0.7% ഉയർന്ന് ഔൺസിന് 4,033.40 ഡോളറിലെത്തി.