പാലക്കാട്: ഒറ്റപ്പാലം ത്രാങ്ങാലിയിൽ വീട് കുത്തിത്തുറന്ന് 63 പവൻ സ്വർണവും ഒരു ലക്ഷം രൂപയും കവർന്നു. മാന്നനൂർ ത്രാങ്ങാലി മൂച്ചിക്കൽ ബാലകൃഷ്ണന്റെ വീട്ടിലാണ് മോഷണം നടന്നത്. വ്യാഴാഴ്ച രാത്രിയിലായിരുന്നു മോഷണം. മുകൾ നിലയിലെ വാതിൽ കുത്തിതുറന്ന് വീടിനകത്ത് കയറിയ മോഷ്ടാവ് കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് കവർന്നത്.

35,000 രൂപ വിലയുള്ള റാഡോ വാച്ചും മോഷണം പോയിട്ടുണ്ട്. വ്യാഴാഴ്ച രാത്രി ബാലകൃഷ്ണൻ വീട് പൂട്ടി മകളുടെ വീട്ടിൽ പോയതായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ തിരിച്ചത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. ഒറ്റപ്പാലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

























