ദർശനം നടത്തിയത് 50ലക്ഷത്തിലധികം പേർ; ശബരിമല നട നാളെ അടയ്ക്കും

പത്തനംതിട്ട: ശബരിമല മണ്ഡല- മകരവിളക്ക് ഉത്സവകാലത്തിന് നാളെ പരിസമാപ്തിയാകും. നാളെ ശബരിമല നട അടയ്ക്കും. തീർഥാടകർക്ക് ഇന്ന് രാത്രി വരെയാണ് ദർശനം ഉണ്ടാവുക. പമ്പയിൽനിന്നു വൈകീട്ട് ആറു വരെയെ ഭക്തരെ സന്നിധാനത്തേക്കു കയറ്റിവിടുകയുള്ളു. പരാതിരഹിതവും സംതൃപ്തവും സുരക്ഷിതവുമായ ശബരിമല ഉത്സവകാലം എല്ലാവരുടെയും ആത്മാർഥ സഹകരണത്തിന്റെ ഫലമാണെന്ന് പൊലീസ് കോർഡിനേറ്റർ എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു.

ഡിസംബർ 30ന് മകരവിളക്ക് സീസൺ ആരംഭിച്ചത് മുതൽ ഇന്നലെ വരെ 19,00,789 അയ്യപ്പഭക്തരാണ് ദർശനത്തിന് എത്തിയത്. നവംബർ 15നാണ് മണ്ഡല മകരവിളക്ക് ഉത്സവം ആരംഭിച്ചത്. നവംബർ 15 മുതൽ ജനുവരി 17 വരെ ആകെ 51,92,550 പേർ ദർശനം നടത്തിയതായും അധികൃതർ അറിയിച്ചു.