സല്‍മാന്‍ ഖാന്‍ ചിത്രം സിക്കന്ദറില്‍ നായികയായെത്തുന്നത് രശ്മിക മന്ദാനയാണ്. മാര്‍ച്ച് 30-നാണ് സിനിമ തിയേറ്ററുകളിലെത്തുന്നത്. അടുത്തിടെ ഇരുവരുടെയും പ്രായം സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വന്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് സല്‍മാന്‍. നായികയ്‌ക്കോ അവരുടെ പിതാവിനോ പ്രശ്‌നമില്ലെങ്കില്‍ മറ്റുള്ളവർക്ക് എന്താണ് പ്രശ്‌നമെന്ന് നടൻ ചോദിച്ചു.

‘ഞാനും ചിത്രത്തിലെ നായികയും തമ്മില്‍ 31-വയസ്സിന്റെ പ്രായവ്യത്യാസമുണ്ടെന്ന് പലരും പറയുന്നു. നായികയ്‌ക്കോ അവരുടെ പിതാവിനോ പ്രശ്‌നമില്ലെങ്കില്‍ നിങ്ങള്‍ക്ക് എന്താണ് പ്രശ്‌നം? ‘- സല്‍മാന്‍ ചോദിച്ചു. ‘രശ്മിക വിവാഹം കഴിച്ച് ഒരു മകളുണ്ടാകുകയും അവള്‍ വലിയ താരമാകുകയും ചെയ്താല്‍ ഞാന്‍ അവള്‍ക്കൊപ്പവും ചേര്‍ന്ന് പ്രവര്‍ത്തിക്കും. അമ്മയുടെ അനുവാദം വാങ്ങിയിട്ടായിരിക്കും ഇത് ചെയ്യുക.’- സല്‍മാന്‍ പറഞ്ഞു. ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചുമായി ബന്ധപ്പെട്ട് മുംബൈയില്‍ എത്തിയപ്പോഴായിരുന്നു സല്‍മാന്റെ പ്രതികരണം.

























