കൊച്ചി: ആലുവയിൽ പതിനാലുവയസുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ. കുട്ടിയെ ഒരുവർഷത്തോളം ഇയാൾ പീഡിപ്പിച്ചതായാണ് കണ്ടെത്തൽ. പ്രതി കൊച്ചയിലെ സ്വകാര്യ ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവറാണ്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ കുറച്ചുവർഷങ്ങളായി അമ്മയും മകളും അച്ഛനുമായി പിരിഞ്ഞ് താമസിക്കുകയാണ്. ഒരുവർഷം മുൻപാണ് പ്രതി പെൺകുട്ടിയുടെ അമ്മയ്ക്കൊപ്പം കഴിയുന്നു. കഴിഞ്ഞ ഒരുവർഷമായി ഇയാൾ പീഡിപ്പിച്ചിരുന്നതായാണ് കുട്ടിയുടെ മൊഴി. നേരത്തെ പതിനാലുകാരിയുടെ ചിത്രം ഇയാൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇതിന് ദുസ്സൂചന നൽകിയ ക്യാപ്ഷൻ കോടുക്കുകയും ചെയ്തിരുന്നു. ഇത് മറ്റൊരു സുഹൃത്ത് പെൺകുട്ടിയുടെ അമ്മയുടെ ശ്രദ്ധയിൽപ്പെടുത്തി തുടർന്ന് അമ്മ മകളോട് കാര്യങ്ങൾ തിരക്കിയപ്പോഴാണ് പീഡനവിവരം പെൺകുട്ടി പുറത്തറിഞ്ഞത്. കഴിഞ്ഞ ദിവസം ആലുവ റൂറൽ എസ്പിക്കാണ് അമ്മയും കുട്ടിയും പരാതി നൽകിയത്. പരാതി പ്രകാരം പ്രതിയെ ഇന്നലെ പൊലീസ് സ്വകാര്യ ആശുപത്രിയിൽവച്ച് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

























